Sunday, July 30, 2006

ആദ്യം മന്ത്രി പിന്നെ തന്ത്രി

പറഞ്ഞു വരുന്നത്‌ നമ്മുടെ മന്ത്രി, തന്ത്രി തബ്രാക്കളെ കുറിച്ച്‌.

ആദ്യം തന്ത്രമറിയുന്ന മന്ത്രിക്കു പണി പോയി.

എന്താ കാരണന്നാ-

ഏതോ പതിനാറുകാരിയെ പീഡിപ്പിച്ചെന്നൊ, ഇല്ലെന്നൊ എന്തൊ-

എല്ലാം കഴിഞ്ഞു മലയാളിമക്കള്‍ ഒന്ന് നടു നിവര്‍ത്തിയതെയുള്ളു.

ദേ വരുന്നു മറ്റൊരു എമണ്ടന്‍ കേസ്‌.

എന്തോന്നാ?

നാരീമണി കേസ്‌ തന്നെ.

ഇപ്രാവശ്യം തൊപ്പി തെറിച്ചത്‌ മന്ത്രം അറിയുന്ന സാക്ഷാല്‍ തന്ത്രി അവര്‍ക്കള്‍ക്ക്‌.

കോടിക്കണക്കിനു ഭക്‌തര്‍ ദൈവത്തിനു തുല്യം ആരാധിക്കുന്ന മഹാനാണ്‌ ഈ പണി പറ്റിച്ചത്‌ എന്നോര്‍ക്കണം.

ഇവനെയൊക്കെ എന്തു ചെയണന്നാ-

ആള്‍ടെ ആ 'സൂത്ര'ണ്ടല്ലൊ

അതിന്റെ തൊലി അങ്ങട്‌ ഉരിയ-

എന്നിട്ട്‌ നല്ല കാന്താരി മൊളക്‌,ഉപ്പ്‌ എന്നിവ സമം ചേര്‍ത്തുണ്ടാക്കിയ മിശ്രിതം ആ സൂത്രതുമ്മങ്കട്‌ തേക്ക്യ.

ഒരരമണിക്കൂറിനു ശേഷം അതു കഴുകി കളഞ്ഞു വീണ്ടും തേക്ക്യ.

ഇങ്ങനെ ഒരു നാലഞ്ചു പ്രാവശ്യം തുടര്‍ച്ചയായി.......

തന്നെ നേരെയായിക്കോളുന്നെ!

Sunday, July 23, 2006

ഞാന്‍ വരുന്നു

തമാശകള്‍ എഴുതിയും പറഞ്ഞും സമയം കളഞ്ഞോ.
പാലസ്തീനില്‍,ലബനനില്‍,ഇറാനില്‍,ഇറഖില്‍-
ലക്ഷക്കണക്കിനു സ്ത്രീകള്‍,കുഞ്ഞുങ്ങള്‍,വ്രദ്ധര്‍ വെന്തു വെണ്ണീറാകുന്നു.
മുംബയില്‍ 7/11-ല്‍ ബോംബു പൊട്ടുന്നു.
കണ്ണു നഷ്ട്ടപ്പെട്ടവര്‍,കൈകാലുകള്‍ പിഴുതെറിയപ്പെട്ടവര്‍-കാണുന്നുണ്ടോ?
മൊബൈലില്‍ sms ജോക്ക്സ്‌ അയക്കുന്നതിനിടയില്‍, പുതിയ ഫാഷന്‍ ട്രെന്റിനെക്കുറിച്ചു talk ചെയ്യുന്നതിനിടയില്‍ എവിടെ സമയം അല്ലെ.
ജോലിസ്ഥലത്തെ ഫര്‍ണിഷ്‌ട്‌ A/C റൂമും, Nokia 6600-യും, വാന്‍ഹൂസന്റെ പുതിയ സ്റ്റഫും, Macdowell വിസ്ക്കിയും മാത്രമല്ല ലോകം.


നായിന്റെ മക്കള്‍
............


ആദ്യം കോണ്‍ഗ്രസ്‌,പിന്നെ കമ്മ്യൂണിസ്റ്റ്‌-
മൂടു താങ്ങികൊടുത്തു കൊടുത്ത്‌ ഇവിടംവരെയാക്കി.
പറഞ്ഞു വന്നതു സ്വാശ്രയത്തെക്കുറിച്ച്‌.
ന്യൂനപക്ഷമെന്ന് പറഞ്ഞു വാരാവുന്നതെല്ലാം വാരി.
ഇപ്പൊ തലയില്‍ കയറി അപ്പിയിടാന്‍ തുടങ്ങി.
പണ്ട്‌ ആന്റണി എന്തോ പറഞ്ഞു-
പോയതു മുഖ്യമന്ത്രിയുടെ തൊപ്പി.
അത്രക്കുണ്ട്‌ ന്യൂനപക്ഷ ശക്തി.
എല്ലാവര്‍ക്കും ന്യൂനപക്ഷമാവണം, കാശു വാരണം.
എല്ലാവരും പക്ഷം പിടിക്കുന്നു.
പക്ഷമില്ലാത്തവന്‍ തെണ്ടി
വെറും തെണ്ടിയാണെങ്കില്‍ കുഴപ്പമില്ലായിരുന്നു.
ഇത്‌ അറുതെണ്ടി.
കാശില്ലാത്തവന്റെ മക്കള്‍ പോയി ചുമടു താങ്ങട്ടെ എന്നാണ്‌ ഇടയതബ്രാക്കള്‍ പറയുന്നത്‌.
ആളുകള്‍ എല്ലാം മനസ്സിലാക്കുന്നൊരു കാലം വരും,
അന്ന് എല്ലാ നായിന്റെ മക്കളും തൂത്തെറിയപ്പെടും എന്ന പ്രതീക്ഷയൊന്നും വേണ്ട .
ഒന്നും സംഭവിക്കില്ല.
കാലമിനിയും ഉരുളും വിഷുവരും,ഓണം വരും
പിന്നെ
ആന 'മൊട്ടയിടും'